MALAPPURAM

സി. സദാനന്ദന്റെ യോഗ്യതയെന്ത് ?: രാഷ്ട്രപതി പദവിയെ അപമാനിക്കുയാണ് – പി.ഡി.പി.

മലപ്പുറം: ആര്‍ എസ് എസ് സഹയാത്രികനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.സദാനന്ദനെ രാജ്യസഭാ എം.പി.യായി നോമിനേറ്റ് ചെയ്ത നടപടി രാഷ്ട്രപതിക്കുള്ള പ്രത്യേക പദവിയെ സ്വയം അപമാനിക്കുന്നതാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി . രാഷ്ട്രീയ -വര്‍ഗീയ സംഘര്‍ഷങ്ങളുടെ കെട്ടകാലത്ത് നാട്ടില്‍ അശാന്തി പരത്താന്‍ ശ്രമിച്ചിട്ടുള്ള സ്വയംസേവകന്‍ എന്നതിനപ്പുറം എന്ത് പരിഗണനയാണ് സദാനന്ദനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ രാഷ്ട്രപതിയെ പ്രേരിപ്പിച്ചത് എന്നത് വെളിപ്പെടുത്തേണ്ടതാണ്.

ഭാഷ, ശാസ്ത്രം, കല, സംസ്കാരം , സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ അതിപ്രശസ്തരായ വ്യക്തിത്വങ്ങളെയാണ് രാഷ്ട്രപതിക്ക് രാജ്യസഭ എം.പി.യായി നാമനിര്‍ദ്ദേശം ചെയ്യാന്‍ പ്രത്യേക പരിഗണനയായി ഭരണഘടന നിര്‍ദ്ദേശമുള്ളത് . എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന തത്വങ്ങളൊന്നും പാലിക്കപ്പെടാത്ത നാമനിര്‍ദ്ദേശം പിന്‍വലിച്ച് രാഷ്ട്രപതി ഭരണഘടനയോട് കൂറ് പുലര്‍ത്തുകയാണ് വേണ്ടതെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍അലി ദാരിമി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button