CHANGARAMKULAM
സി ശിവശങ്കരൻ മാസ്റ്റർക്ക് പെൻഷനേഴ്‌സ് യൂണിയന്റെ അനുമോദനo

ചങ്ങരംകുളം: പത്മശ്രീ പി. ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരം നേടിയ ശിവശങ്കരൻ മാസ്റ്ററെ കെ എസ് എസ് പി യു ആലംങ്കോട് യൂണിറ്റ് അനുമോദിച്ചു. ചടങ്ങിൽ സെക്രട്ടറി പി എം സതീശൻ സ്വാഗതം പറഞ്ഞു. എ പി ശ്രീധരൻ മാസ്റ്റർ അധ്യക്ഷനായി.ടി കൃഷ്ണൻ നായർ, കെ ഉദയശങ്കർ, എംപി അംബിക കുമാരി, സി എം ബാലാമണി എന്നിവർ അനുമോദന പ്രസംഗം നടത്തി.പരിപാടിയിൽ മറ്റു പെൻഷൻ സുഹൃത്തുക്കളും, ശിവശങ്കരൻ മാസ്റ്ററുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.ടിവി സുബൈദ നന്ദി രേഖപ്പെടുത്തി.

