KUTTIPPURAM

കുറ്റിപ്പുറം ഗവ: ഹോസ്പിറ്റലിലെ ജനകീയ ഡോക്ടർ ഡോ: സി.വീരാൻകുട്ടി നിര്യാതനായി

കുറ്റിപ്പുറം: കുറ്റിപ്പുറത്തെ ആദ്യ കാല ഡോക്ടറും പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ഡോ. ചുള്ളിക്കാട്ടിൽ വീരാൻകുട്ടി (77) നിര്യാതനായി. കുറ്റിപ്പുറം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പ്രസിഡണ്ടാണ്. ഫറോക്ക് കോയാസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടോടെയാണ് മരണം. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഏറെ കാലം സേവനം ചെയിതിരുന്നു. കുറ്റിപ്പുറം ഗവ: ഹോസ്പിറ്റലിലെ ജനകീയ ഡോക്ടർ ആയിരുന്നു സി.വീരാൻകുട്ടി. വനിത ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന അഡ്വ: കെ.പി മറിയുമ്മയാണ് ഭാര്യ. മക്കൾ: ജാസിം (എഞ്ചിനീയർ), ഡോ:ജംഷി, ഡോ:ജിഷ മരുമക്കൾ: അഹമ്മദ് ജംഷീർ (പടിഞ്ഞാറങ്ങാടി), ഡോ. സനു (കോയാസ് ഹോസ്പിറ്റൽ – ഫറോക്ക് ), ജസി ഖബറടക്കം നാളെ ( ശനിയാഴ്ച) രാവിലെ പത്തിന് തിരൂർ ഏറ്റീരിക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button