EDAPPALLocal news
പൊൻതിളക്കവുമായി DHOHSS പൂക്കരത്തറ;ഹയർ സെക്കൻഡറി പരീക്ഷയിൽ 48 ഫുൾ A+ ന്റെ മിന്നും വിജയവുമായി ദാറുൽ ഹിദായ മുന്നേറുന്നു
എടപ്പാൾ: 2021 ഹയർസെക്കൻഡറി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ മിന്നും വിജയമാണ് പൂക്കരത്തറ ഹയർസെക്കൻഡറി സ്കൂൾ കൈവരിച്ചത്. കോവിഡ് മഹാമാരിയിൽ നിലച്ചുപോയ വിദ്യാലയ പഠനം ഓൺലൈൻ ക്ലാസുകളിലൂടെ ഹയർ സെക്കൻഡറി പരീക്ഷയിൽ 48 ഫുൾ എ പ്ലസ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.കൂടാതെ 1200 ൽ 1200 മാർക്കും നേടി അനിരുദ്ധ്, അഗ്നിദേവൻ എന്നീ വിദ്യാർഥികൾ അതുല്യ നേട്ടം കൈവരിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ 92 ശതമാനമാണ് വിദ്യാലയം കൈവരിച്ചത്.
വിജയികളെ സ്കൂൾ പ്രിൻസിപ്പൽ,മാനേജ്മെൻ്റ്, പി ടി എ യും അധ്യാപകരും
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ദളവും അനുമോദിച്ചു.
*ഹയർസെക്കൻഡറി റിസൽട്ട് ഡിപ്പാർട്ട്മെന്റ് വൈസ്*
Science -36 ഫുൾ A+ (99.2%)
Commerce (39)-9 ഫുൾ A+ (97.3%)
Humanities (11)-3 ഫുൾ A +(88%)
Commerce (38) -82%
Humanities (18)-82%
Overall. 92%