EDAPPAL
സി പി ഐ എം എടപ്പാള്‍ ലോക്കല്‍ സമ്മേളനത്തിന് തുടക്കം.
എടപ്പാള്‍ : സി പി ഐ എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള എടപ്പാള്‍ ലോക്കല്‍ സമ്മേളനത്തിന് തുടക്കം. അയിലക്കാട് വി വി നാണപ്പ നഗറില്‍ നടന്ന സമ്മേളനം. പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം മുഹമ്മദുണ്ണി പതാക ഉയര്‍ത്തി. ടിപി മോഹനന്‍ സ്വാഗതം പറഞ്ഞു. ടികെ സൂരജ് രക്തസാക്ഷി പ്രമേയവും പി പി ബിജോയ് അനുശോടന പ്രമേയവും അവതരിപ്പിച്ചു. എം മുസ്തഫ, സി രാമകൃഷ്ണന്‍ വി വി കുഞ്ഞുമുഹമ്മദ്. പി പി മോഹന്‍ദാസ് ഇ ബാലകൃഷണന്‍, കെ പ്രഭാകരന്‍ എന്നിവര്‍ സംബന്ധിച്ചു.