CHANGARAMKULAMLocal news

സി.പി.എം.ൻ്റെ പുതിയ ഇസ്‌ലാമോഫോബിക് നിലപാടുകൾ അവരുടെ തന്നെ ശക്തി ക്ഷയിപ്പിക്കുന്നതിന് മാത്രമേ ഉതകൂ എന്ന് പാർട്ടി തിരിച്ചറിയണം

ചങ്ങരംകുളം: കേരളത്തിലെ സി.പി.എം. നേതാക്കൾ ചിട്ടപ്പെടുത്തിയ ശൈലിയും പദ്ധതിയും അനുസരിച്ച് പ്രവർത്തിക്കേണ്ട ഗതികേട് ഒരു ഇസ്‌ലാമിക സംഘടനക്കും ഇല്ല എന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി പറഞ്ഞു.

മർക്സിസം, ഫാസിസം, ഇസ്‌ലാമോഫോബിയ ജമാഅത്തെ ഇസ്‌ലാമിക്ക് പറയാനുള്ളത് എന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തെ പ്രതീകവത്കരിച്ച് മൊത്തം മുസ്‌ലിം സംഘടനകളെയും ഇസ്‌ലാമോഫോബിക് പ്രചാരണത്തിനാണ് സി.പി.എം. ശ്രമിക്കുന്നത്. ഇത്തരം പ്രചാരണം സംഘപരിവാർ ശക്തി പകരാനും സി.പി.എംൻ്റെതന്നെ കുളം തോണ്ടുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാവുക എന്ന് അബ്ദുൽ ഹക്കീം തുടർന്ന് പറഞ്ഞു.

സമ്മേളനത്തിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള അധ്യക്ഷത വഹിച്ചു.

ഏരിയാ പ്രസിഡന്റ് എം.വി. മുഹമ്മദ് അഷ്റഫ്, അഫ്സൽ ത്വയ്യിബ് സി.എം. മുഹമ്മദ് റഫീഖ് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button