സി എ ഖാദറിനെ പോലെയുള്ള നേതാക്കളുടെ അഭാവം ഒരിക്കലും നികത്താനാകത്തത്: ബെന്നി ബെഹ്‌നാൻ എം പി
എടപ്പാൾ: സി എ ഖാദറിനെ പോലെയുള്ള നേതാക്കളുടെ അഭാവം കോൺഗ്രസ് പ്രസ്ഥാനത്തിനു നൽകിയ ശൂന്യത നികത്താൻ കഴിയാത്തതാണെന്നും രാജ്യത്തു നിസ്വാർത്ഥരായ കോൺഗ്രസ് പ്രവർത്തകരെയാണ് കാലഘട്ടത്തിന്റെ ആവിശ്യമെന്നും ബെന്നി ബെഹ്‌നാൻ എം പി പറഞ്ഞു. സി എ ഖാദർ ചാരിറ്റബിൾ ട്രസ്റ്റ് നേതൃതത്തിൽ നരിപറമ്പ് വെച്ച് നടത്തിയ അനുസ്മരണവും പ്രഥമ സി എ ഖാദർ സ്മാരക പുരസ്‌കാരം ഡോക്ടർ സിപി ബാവഹാജിക്കു നൽകി
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം പി. അഡ്വ. എൻ എ ജോസഫ് അധ്യക്ഷത വഹിച്ചു. പി ടി അജയ് മോഹൻ ഖാദർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളെ മുൻ എം പി സി ഹരിദാസ് ആദരിച്ചു. വി എ കരിം, ഇഫ്തികാറുദ്ധീൻ പി, ആർ കെ ഹമീദ്, സുരേഷ് പൊല്പക്കാര, ബീരാവുണ്ണി, പ്രകാശൻ കാലടി, ടി പി ഹൈദരലി, സുരേഷ് ബാബു, ഗോപാലകൃഷ്ണൻ കെ, സദാനന്ദൻ തവനൂർ, ഇബ്രാഹിം ചേന്നര, അഷ്‌റഫ് ചെമ്മല, ബാലകൃഷ്ണൻ തവനൂർ, കെ ജി ബാബു, അബൂബക്കർ ഹാജി, രാജഗോപാൽ, ടി പി മോഹനൻ, ഒകെ കുഞ്ഞു മുഹമ്മദ്, അഭിലാഷ്, പ്രദീപ് കാട്ടിലായിൽ, ഉണ്ണികൃഷ്ണൻ പൊന്നാനി, മുസ്തഫ കാടഞ്ചേരി പ്രസംഗിച്ചു.