സി.ഇ.ഒ പ്രമോഷൻ ടെസ്റ്റ്യോഗ്യത പരീക്ഷ പരിശീലനം ആരംഭിച്ചു.

സഹകരണ ഭേദഗതിക്ക് മുമ്പേയുള്ള
ജീവനക്കാർക്ക് യോഗ്യത പരീക്ഷ
ബാധകമാക്കരുത് – സി.ഇ.ഒ
മലപ്പുറം :സഹകരണ ഭേദഗതിക്ക് മുമ്പേയുള്ള ജീവനക്കാർക്ക് ക്ലർക്ക് തസ്തികയിലേക്കുള്ള
ഉദ്യോഗകയറ്റതിന് യോഗ്യത പരീക്ഷ
ബാധകമാക്കരുതെന്ന് കോ ഓപ്പറേറ്റീവ്
എംപ്ലോയിസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ജില്ലാകമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
സഹകരണ ചട്ടം 185ലെ10 ാം ഉപചട്ടത്തിൽ 2024ഡിസംബർ 31 തിയ്യതിയിൽ നിലവിൽ വന്ന രണ്ടാം പ്രൊവിസോ പ്രസ്തുത തിയ്യതിയിൽ സബ്ബ് സ്റ്റാഫ്ത സ്തികയിൽ സർവ്വീസിലുണ്ടായവരും നിലവിൽ
അതേ വിഭാഗത്തിൽ തുടരുന്നതുമായ
ജീവനക്കാർക്ക് ബാധകമാക്കരുതെന്നും സി.ഇ.ഒ ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനങ്ങളിലെ സബ്ബ് സ്റ്റാഫ്
ജീവനക്കാർക്ക് പ്രമോഷനുവേണ്ടി യോഗ്യത
പരീക്ഷ നിർബന്ധമാക്കിയ
സാഹചര്യത്തിൽ യോഗ്യത പരീക്ഷക്ക്
തയ്യാറെടുക്കുന്ന ജീവനക്കാർക്ക് സി.ഇ.ഒ ജില്ലാ കമ്മിറ്റി നടത്തുന്ന യോഗ്യത പരീക്ഷ പരിശീലനം സി.ഇ.ഒ സംസ്ഥാന പ്രസിഡന്റ് പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മുസ്തഫ അബ്ദുൽ ലത്തീഫ്അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായഹാരിസ്ആമിയൻ,എൻ.അലവി, സഹകരണ വകുപ്പ് റിട്ട അഡീഷണൽ രജിസ്ട്രാർ നൗഷാദ്അരിക്കോട്, കുരിക്കൾ മുനീർ സി.ഇ.ഒ ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടൻ,ട്രഷറർ വി.പി.അബ്ദുൽ ജബ്ബാർ,
ട്രൈനിംങ് കോർഡിനേറ്റർമാരായ എം.കെ.മുഹമ്മദ് നിയാസ്,
പി.അക്ക്ബറലി പൂക്കോട്ടൂർ ജില്ലാ
ഭാരവാഹികളായ നൗഷാദ്പുളിക്കൽ,ഹുസൈൻ
ഊരകം, എം.ജുമൈലത്ത് കാവനൂർ,വി.എൻ.
ലൈല,ഇ.സി.സിദ്ധീഖ്,സമീർ ഹുസൈൻ
കോട്ടക്കൽ പ്രസംഗിച്ചു
