സി ഇ ഒസെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കാൻ പൊന്നാനി താലൂക് കമ്മിറ്റി യോഗം തീരുമാനിച്ചു

എടപ്പാൾ :പത്തു ലക്ഷം രൂപക്ക് മുകളിലുള്ള
വായ്പാവിതരണം സങ്കീർണ്ണമാക്കുന്ന അശാസ്ത്രീയ മൂല്യനിർണ്ണയ സംവിധാനം പുനപരിശോധിക്കുക,സബ്സ്റ്റാഫ് വിഭാഗത്തിൽ ജൂനിയർ ക്ലാർക്ക് വിഭാഗത്തിലേക്കുള്ളഉദ്യോഗകയറ്റത്തിന് 1:2 അനുപാതം എല്ലാ സഹകരണ സംഘങ്ങൾക്കുംബാധകമാക്കുക,
അസിസ്റ്റൻറ് സെക്രട്ടരി, ചീഫ്അക്കൗണ്ടൻറ്, മാനേജർതസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നതിനുള്ള ചട്ടം185(2A,2B,2C)റദ്ദാക്കുക,
സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ സംബന്ധിച്ച കരട് വിജഞാപനത്തിലെ അശാസ്ത്രീയ മാനദണ്ഡങ്ങൾ പിൻവലിക്കുക,സഹകരണ ജീവനക്കാരുടെ ഡി എ കുടിശ്ശിക മാർച്ചിന് മുമ്പ് കൊടുത്ത് തീർക്കുക,ശമ്പള പരിഷ്ക്കരണ കമ്മീഷനെ
അടിയന്തിരമായി നിയമിക്കുക,
നിത്യനിധി പിരിവുകാരുടെ പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ച് കൊണ്ട് വരുന്ന 19ാം തിയ്യതി സി ഇ ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന മാർച്ച് വിജയിപ്പിക്കാൻ പൊന്നാനി താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു.
സി ഇ ഒ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ഉമ്മർ ടി യു യോഗം ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് എം ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.പൊന്നാനി താലൂക്ക് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, യൂസുഫ് മറഞ്ചേരി, മുസ്തഫ കരിമ്പനക്കൽ, വി കെ എ മജീദ്, റഹ്മത്ത് എടപ്പാൾ, റഷീദ് പിടി, റാഫി ചങ്ങരംകുളം, ശരീഫ ടി, സുലൈമാൻ മൂതൂർ, സജീർ എം എം, ഷൈജു നെല്ലിശ്ശേരി,ഷാഫി യുകെ, സൈനുദ്ദീൻ മാറഞ്ചേരി, റഫീഖ് കെ കെ, സാദിഖ് പോട്ടൂർ,സിറാജ് കെപി, സൗമാഭി പ്രസംഗിച്ചു

