kaladi

സിവി സുബ്രമണ്യൻ അനുസ്മരണം

കാലടി | പ്രമുഖ നാടക പരിശീലകനും എടപ്പാളിലെ ആദ്യകാല പത്രപ്രവർത്തകനുമായിരുന്ന സിവി സുബ്രമണ്യൻ്റെ ഓർമ്മ ദിനാചരണം കണ്ടനകത്ത് നടന്നു.

കണ്ടനകം ചമയം സംഘടിപ്പിച്ച അനുസ്മരണ പരിപാടി എഴുത്തുകാരൻ സുമേഷ് നിഹാരിക ഉദ്ഘാടനം ചെയ്തു.
മുരളി പാറയ്ക്കൽ, സിവി മോഹനൻ, ടി.പി ആനന്ദൻ, രാജേശ്വരി സംസാരിച്ചു.സി വി പ്രമോദ് അവതരിപ്പിച്ച കുടമാറ്റം ഏകപാത്രനാടകാവതരണവും നടന്നു.

ലഹരി വിമുക്ത ഗ്രാമം ക്യാമ്പയിൻ്റെ മേഖലാ കമ്മറ്റി രുപീകരണവും അനുബന്ധമായി നടന്നു.
ടി പി മോഹനൻ ചെയർമാൻ, അർജുൻ സി.വി കൺവീനർ എന്നിവരെ തെരഞ്ഞെടുപ്പു ‘

കെ അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമോദ് സ്വാഗതവും സിവി ശശി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button