Pookarathara
സിറ്റി ലൈറ്റ് എടപ്പാൾ ജേതാക്കളായി

പൂക്കരത്തറ: ഹാവെൽസ് കമ്പനി അണിയിച്ചൊരുക്കിയ ഇലക്ട്രിഷൻ& പ്ലംബർമാരുടെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പൊന്നാനി താലൂക്കിൽ നിന്നുള്ള വിവിധ ഷോപ്പുകൾ പങ്കെടുത്ത മത്സരത്തിൽ സിറ്റി ലൈറ്റ് എടപ്പാളും ഡേയ് ഇലക്ട്രിക്കൽസ് കണ്ടനകവും ഫൈനലിൽ ഏറ്റുമുട്ടി. ഫൈനൽ മത്സരത്തിൽ രഗീഷ് രണ്ടും ആഷിക്ക് ഒരു ഗോളും നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ച് ചാമ്പ്യൻമാരായി. ടൂർണമെൻ്റിലെ മികച്ച താരമായി സിറ്റി ലൈറ്റ് എടപ്പാളിൻ്റെ ഗോൾകീപ്പർ മുസമ്മിലിനെ തിരഞ്ഞെടുത്തു. ഹാവെൽസ് കമ്പനി പ്രതിനിധികൾ ട്രോഫികൾ വിതരണം ചെയ്തു.
