സിബിഎസ്ഇ സ്കൂളുകൾക്കെതിരെയുള്ള വ്യാജ പ്രചരങ്ങൾ അവസാനിപ്പിക്കണം :ജില്ലാ മാനേജ്മെൻറ്സ് അസോസിയേഷൻ

പെരിന്തൽമണ്ണ:സിബിഎസ്ഇ സ്കുളുകൾക്കെതിരെ നടക്കുന്ന വ്യാജ പ്രചരങ്ങളിൽ സ്കൂൾ മാനേജ്മെൻ്റുകൾ വഞ്ചിതരാവരുതെന്ന് സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഇബ്രാഹീം ഖാൻ ഓർമപ്പെടുത്തി.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ജില്ലയിലെ സി ബി എസ് ഇ സ്കൂളുകൾ നേടിയതെന്നും
അതാത് സ്കൂളുകൾ നിശ്ചയിച്ച ഫീസ് പിരിക്കൽ അതാത് സ്കുളുകളുടെ അവകാശമാന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.
സിബിഎസ്ഇ സ്കുൾ മാനേജ്മെൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പെരിന്തൽമണ്ണ ഐ എസ് എസ് സീനിയർ സെക്കൻ്ററി സ്കൂളിൽവെച്ച് സംഘടിപ്പിച്ച മാനേജ്മെൻ്റ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
സിബിഎസ്ഇ സ്കൂൾ നേരിടുന്ന വെല്ലുവിളികൾ,
എന്ന വിഷയത്തിൽ കേരള സിബിഎസ്ഇ
സ്കൂൾ മാനേജ്മെൻ്റ്സ്
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ ക്ലാസെടുത്തു
ജില്ലാ വൈസ് പ്രസിഡണ്ട് കല്ലിങ്ങൾമുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
വിക്ടർ . ടി. ഐ (റീജിയണൽ സെക്രട്ടറി, സി.ബി.എസ്.ഇ മാനേജ്മെന്റ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി)
എബ്രഹാം തോമസ്(സെക്രട്ടറി, സി.ബി.എസ്.ഇ മാനേജ്മെന്റ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി)
ഡോ: പി. ഉണ്ണീൻ. (ചെയർമാൻ കിംസ് അൽ ഷിഫ)
സി.പി.കുഞ്ഞി മുഹമ്മദ് (വർക്കിംഗ് പ്രസിഡന്റ് സി.ബി.എസ്.ഇ മാനേജ്മെന്റ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി)
മജീദ് ഐഡിയൽ ( സിബിഎസ്ഇ എസ് എം എ ജില്ലാ ജന:സെക്രട്ടറി)
എം പത്മകുമാർ
(സിബിഎസ്ഇ എസ് എം എ ജില്ലാ ട്രഷറർ)
എം അബ്ദുൽ അസീസ്, ടി വി അലി തുടങ്ങിയവർ പ്രസംഗിച്ചു.
