EDAPPAL
സിപിഐ എം മതനിരപേക്ഷ കൂട്ടായ്മ സംഘടിപ്പിച്ചു
എടപ്പാൾ: ഭുരിപക്ഷ- ന്യൂനപക്ഷ വർഗീയതക്കെതിരെ സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിപ്പറമ്പിൽ സിപിഐ എം മതനിരപേക്ഷ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയംഗങ്ങളായ സി രാമകൃഷ്ണൻ, എം മുസ്തഫ, വി വി കുഞ്ഞുമുഹമ്മദ്, അഡ്വ. പി പി മോഹൻദാസ്. പി വിജയൻ, അഡ്വ. എം ബി ഫൈസൽ, സിപിഐ എം കാലടി ലോക്കൽ സെക്രട്ടറി ഇ വി മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം ഇ രാജഗോപാൽ സ്വാഗതം പറഞ്ഞു.