CHANGARAMKULAMLocal news
സിപിഐഎം പാവിട്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2023/06/download-1-11.jpg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432644544-1024x1024-3-1024x1024.jpg)
ചങ്ങരംകുളം:സിപിഐഎം പാവിട്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.പാവിട്ടപ്പുറത്ത് നടന്ന ചടങ്ങിൽ എസ്എസ്എൽസി,പ്ളസ്ടു വിജയികളെ അനുമോദിച്ചു.പരിപാടി പി നന്ദകുമാർ എംഎൽഎ ഉത്ഘാടനം ചെയ്തു.എംപി റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിന് കെഎം റഷീദ് പാ വിട്ടപ്പുറം സ്വാഗതം പറഞ്ഞു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീർ,ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ശരീഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ഷഹന നാസർ,എൻവി ഉണ്ണി,ഷജീർ,നിഷാർ കിഴിക്കര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മുസ്തഫ നന്ദി രേഖപ്പെടുത്ത. ലത്തീഫ് കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി
![](http://edappalnews.com/wp-content/uploads/2025/01/logo.png)