കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ( സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) രാവിലെ ഒമ്ബതിന് എ കെ ബാലന്‍ പതാക ഉയര്‍ത്തും.തുടര്‍ന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിക്കും. ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വന്‍കിട നിക്ഷേപം ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ അടക്കം ചേര്‍ന്നാണ് സംസ്ഥാന സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായറാഴ്ച സമ്മേളനം സമാപിക്കും. സമാപനം കുറിച്ച് ഞായറാഴ്ച വൈകിട്ട് ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയർ പരേഡും ബഹുജനറാലിയും നടക്കും.
ചങ്ങരംകുളം: സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും ആശ്രയമാകാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാകണമെന്നും യൂണിറ്റുകളിൽ സാന്ത്വനകേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും…
‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു.…
തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ ആശമാരുടെ തീരുമാനം. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നിയമലംഘന സമരം…
ആശ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. നിലവിലുള്ള 7000 രൂപക്ക് പകരം ആശ വർക്കർമാർക്ക് 21,000…
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ്…
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…