KERALA


സിനിമ സെറ്റിൽ നിന്നും മടങ്ങിയ ജീപ്പിന് നേരെ കാട്ടാന ആക്രമണം

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ ഒരുക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ ലൊക്കേഷനിൽനിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. മറയൂരിൽ സിനിമയുടെ ചിത്രീകരണം നടന്നുവരികയായിരുന്നു. ഇവിടെനിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോടാ ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ്പ് കുത്തി മറിച്ച് കൊക്കയിലേക്ക് ഇട്ടത്. കാട്ടാനയുടെ ആക്രമണത്തിൽ ജീപ്പ് പൂർണമായും തകർന്നു. ഡ്രൈവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. റോഡിന്റെ നടുവിൽ ആന നിൽക്കുന്നത് കണ്ട് ഡ്രൈവർ വണ്ടി നിർത്തിയെങ്കിലും ആന പാഞ്ഞ് അടുത്ത ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ട ജീപ്പിൽ നിന്ന് ഇറങ്ങിയ ഡ്രൈവർക്ക് കാലിൽ പരിക്കേറ്റിട്ടുണ്ട്.

സൂപ്പർ ഹിറ്റ് ആയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിനുശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രം അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറിൽ സഹ സംവിധായകനും ആയിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button