സിനിമാ സമരം; സര്‍ക്കാരുമായി ചര്‍ച്ച നടത്തും, തീരുമാനം ആയില്ലെങ്കില്‍ സൂചനാ പണിമുടക്കെന്ന് ഫിലിം ചേംബര്‍

സിനിമാ സമരവുമായി ബന്ധപ്പെട്ട് ഫിലിം ചേംബര്‍ സര്‍ക്കാരുമായി 10ന് ശേഷം ചര്‍ച്ച നടത്തുമെന്നും ഇതിന് ശേഷം മാത്രമേ പണിമുടക്കില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ഫിലിം ചേംബര്‍ അറിയിച്ചു.ജൂണ്‍ ഒന്ന് മുതലുള്ള സിനിമാ സമരത്തില്‍ മാറ്റമില്ല എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. സിനിമാ പണിമുടക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആവശ്യങ്ങളില്‍ തീരുമാനം ആയില്ലെങ്കില്‍ മാത്രം സൂചനാ പണിമുടക്ക് നടത്തും.നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25ന് മുമ്പ് നടത്തുമെന്നും ‘എമ്പുരാന്’ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു.ഫിലിം ചേംമ്പർ യോഗം കൊച്ചിയിൽ തുടരുകയാണ്. ജൂൺ ഒന്ന് മുതൽ നടത്താനിരിക്കുന്ന സിനിമ സമരമാണ് യോഗത്തിലെ പ്രധാന ചർച്ച. സിനിമ സമരം വേണമോ വേണ്ടയോ എന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും. സിനിമ സമരം ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാരുമായുള്ള ചർച്ചയുടെ കൃത്യമായ തീയതി പറഞ്ഞിട്ടില്ലെന്നും ഫിലിം ചേമ്പർ സെക്രട്ടറി സജി നന്ദ്യാട്ട് പറഞ്ഞു.
