PONNANI
സിഗ്നൽ വിളക്കുകൾ തകരാറിലായി; പൊന്നാനി ഗതാഗതക്കുരുക്കിൽ

പൊന്നാനി : കോഴിക്കോട്, കൊച്ചി, പാലക്കാട്, പൊന്നാനി, കുറ്റിപ്പുറം റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ വിളക്കുകൾ പ്രവർത്തനരഹിതമായിട്ട് നാലുദിവസം. ഇതുകാരണം നഗരത്തിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ്. അപകടങ്ങളും പതിവ്.കണ്ടെയ്നർ ലോറികളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.സിഗ്നൽ വിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ അഞ്ചു റോഡുകളിൽനിന്ന് വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടന്നുകയറി ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്.
