EDAPPAL
സിഐടിയു എടപ്പാളിൽ വർഗീയ വിരുദ്ധ മനുഷ്യ ചങ്ങല തീർത്തു

എടപ്പാൾ: സി ഐ ടി യുവിന്റെ 52 മത് സ്ഥാപകദിനത്തിൽ വർഗീയതയ്ക്കെതിരെ വർഗ്ഗഐക്യം എന്ന മുദ്രാവാക്യം ഉയർത്തി
എടപ്പാളിൽ വർഗീയ വിരുദ്ധ മനുഷ്യ ചങ്ങല
തീർത്തു. സംസ്ഥാന വ്യാപകമായി
സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി സിഐടിയു എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ
നടന്ന മനുഷ്യ ചങ്ങലയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കാളികളായി. സിഐടിയു ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എം ബി ഫൈസൽ, പ്രസിഡന്റ് വി വി കുഞ്ഞുമുഹമ്മദ്, പി വി വിജയലക്ഷ്മി, ഇ വി മോഹനൻ, ടി സത്യൻ, പി വിജയൻ, എം മുരളീധരൻ, സി രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.
