സാറെ തെരുവ് നായ്ക്കൾ ഞങ്ങളെ ആക്രമിക്കുന്നു. സഹായിക്കണം

സഹായ അഭ്യർത്ഥനയുമായി കുരുന്നുകൾ പോലീസ് സ്റ്റേഷനിൽ
ചങ്ങരംകുളം : തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കളിക്കാനും പഠിക്കാനും പോകാൻ സാധിക്കുന്നില്ലെന്ന് പരാ തിപ്പെട്ടു കൊണ്ട് സഹായഭ്യർത്ഥനയുമായികുട്ടികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽഎത്തി.
ആലങ്കോട് പ്രദേശത്തെ ഏതാനും കുട്ടികൾ ചേർന്നാണ് കുട്ടികളിൽ നിന്ന് ഒപ്പ് ശേഖരിച്ചുകൊണ്ട് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകാൻ എത്തിയത്. തങ്ങൾ സ്കൂളിൽ പോകുമ്പോഴും കളിക്കാൻ പോകുമ്പോഴും തെരുവ് നായ്ക്കൾ ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ഭയം മൂലം പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിയത്. കുട്ടികളുടെ പരാതി അനുഭാവപൂർവ്വം കേട്ട സി ഐ ഷൈൻ ആവശ്യമായ ഇടപെടൽ നടത്താമെന്ന് പറഞ്ഞ് കൈപ്പറ്റ് റെസിപ്റ്റ് നൽകി കുട്ടികളെ ആശ്വസിപ്പിച്ചാണ് പറഞ്ഞുവിട്ടത്.
വിദ്യാർത്ഥികളായ മുഹമ്മദ് ഷയാൻ,മുഹമ്മദ് സുൽത്താൻ, മുഹമ്മദ് അദ്നാൻ,മുഹമ്മദ് ഷഹാൻ,
ദിൽരൂപ്,
മുഹമ്മദ് ഷാമിൽ,
മുഹമ്മദ് സിനാൻ,
ഫവാസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.













