Categories: KERALA

സാമ്പത്തിക തട്ടിപ്പില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി .

&NewLine;<p class&equals;"wp-block-paragraph">പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി &period; പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലും 1&period;72 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുമാണ് മോന്‍സണ്‍ ജാമ്യാപേക്ഷ നല്‍കിയത്&period; എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി&period; മോന്‍സണ് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി&period;<br>പുരാവസ്തുവിന്റെ മറവിലെ സാമ്പത്തിക തട്ടിപ്പിലും&comma; വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിലുമാണ് മോന്‍സന്‍ ജാമ്യം തേടിയിരുന്നത്&period; പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു മോന്‍സന്റെ വാദം &period; എന്നാല്‍ കരുതിക്കൂട്ടിയുളള കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും മോന്‍സനെ സഹായിച്ചവരെ കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു&period; അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കിയിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദം&period; ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷകള്‍ തളളിയത്&period; ഇതിനിടെ ഉന്നതരുടെ പേരുകള്‍ പറയരുതെന്നാവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നാരോപിച്ചാണ് പരാതിക്കാര്‍ രംഗത്തെത്തിയത്&period; ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല&period; ഇതിനിടെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് തുടങ്ങി&period; കൊച്ചി കലൂരിലുളള മോന്‍സന്റെ മ്യൂസിയത്തിലെ വസ്തുക്കള്‍ സുരക്ഷിതമായി മറ്റെവിടേക്കെങ്കിലും മാറ്റുന്നതും ആലോചിക്കുന്നുണ്ട്&period; വ്യാജ ബാങ്ക് രേഖകള്‍ അടക്കമുണ്ടാക്കാന്‍ മോന്‍സനെ ആരൊക്കെ സഹായിച്ചെന്നാണ് പരിശോധിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago