സാമൂഹ്യ സുരക്ഷാ പെൻഷൻ: ഏജന്റ്മാരോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതി. വിഷയത്തിൽ ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ്
എടപ്പാൾ :തെരഞ്ഞെടുപ്പ് മുൻ നിർത്തി മുഖം മിനുക്കലിന്റെ ഭാഗമായി കുടിശ്ശികയായിരുന്ന പെൻഷൻ മുഴുവനും നൽകിയ സർക്കാർ പെൻഷൻ വിതരണം ചെയ്യുന്ന സ്ത്രീകളും അംഗവൈകല്യമുള്ളവരും ഉൾപ്പടെയുള്ള സാധാരണക്കാരുമായ ഏജന്റ്മാർക്ക് നൽകാനുള്ള ഇൻസെന്റീവ് തുക തടഞ്ഞുവെച്ച നടപടിയിൽ അടിയന്തര ഇടപെടണൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സി ഇ ഒ പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വീ ഡി സതീഷന് നിവേദനം നൽകി.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തതീലൂടെ 2024 ഏപ്രിൽ മുതൽ ജനുവരി 2025 വരെ 11 മാസം 9 തവണയും 2025 ആഗസ്റ്റ് മുതൽ 2026 ജനുവരി വരെ 6.മാസം ഉൾപ്പാടെ ആകെ 15 തവണ വിതരണം ചെയ്ത തുകയാണ് സർക്കാർ തടഞ്ഞു വെച്ചിട്ടുള്ളത്.
ഈ കടുത്ത അനീതിയിൽ ശക്തമായ ഇടപെടൽ നടത്താമെന്ന് സി ഇ ഒ നേതാക്കൾക്ക് പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി.
സി ഇ ഒ പൊന്നാനി താലൂക്ക് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, വൈസ് പ്രസിഡന്റ് റഷീദ് പി ടി, വികെഎ മജീദ്, സുലൈമാൻ മൂതൂർ, മുസ്തഫ കരിമ്പനക്കൽ,സജീർ എം എം, റഫീഖ് കെ, സാദിഖ് പോട്ടൂർ, സിറാജ് നടുവട്ടം, അലി സി പങ്കെടുത്തു.