PUBLIC INFORMATION

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കാന്‍ ജീവിച്ചിരിക്കുന്നതിന് തെളിവ് നിര്‍ബന്ധം

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താവ് ആണോ നിങ്ങൾ? എങ്കിൽ ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയേ മതിയാകൂ. അതിനുവേണ്ടിയാണ് മസ്റ്ററിംങ് നടത്തുന്നത്. 2023 വർഷത്തിൽ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ മസ്റ്ററിംങ് സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ 2024 മുതൽ ജനുവരി ഒന്നിനും ഫെബ്രുവരി 28/29 നും ഉള്ളിൽ മസ്റ്ററിംങ് നടത്തിയിരിക്കണം ഇനിമുതൽ എല്ലാ വർഷവും മസ്റ്ററിംങ് നിർബന്ധമാണ്.

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേന നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെൻഷൻ, എന്നിവയുടെ ഗുണഭോക്താക്കളും ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരും മസ്റ്ററിംങ് നടത്തണം. 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച വർക്കാണ് മസ്റ്ററിംങ് ബാധകമായിട്ടുള്ളത്.
അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് മസ്റ്ററിംങ് പൂർത്തിയാക്കാം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ/ കിടപ്പുരോഗികൾ എന്നിവർ അക്ഷയ കേന്ദ്രങ്ങളിൽ അറിയിച്ചാൽ അവർ ഗുണഭോക്താവിന്റെ വീട്ടിലെത്തി മസ്റ്ററിംങ് നടത്തും.
അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിംങ് ചെയ്യുന്നവർ 30 രൂപയും വീട്ടിലെത്തി മസ്റ്ററിംങ് ചെയ്യുന്നവർ 50 രൂപയും ഫീസ് നൽകണം. ആധാർ കാർഡ് നിർബന്ധമായും കയ്യിൽ കരുതണം. നേരത്തെ വാങ്ങിയ പെൻഷന്റെ സ്ലിപ്പും കരുതുന്നത് നന്നായിരിക്കും.
മസ്റ്ററിംങ് നടത്താതിരുന്നാൽ തുടർന്നുള്ള പെൻഷൻ ലഭിക്കുകയില്ല. നൽകിയ സമയപരിധിക്കുള്ളിൽ മസ്റ്ററിംങ് പൂർത്തീകരിക്കാൻ സാധിക്കാത്തവർക്ക് എല്ലാമാസവും ഒന്നു മുതൽ 20 വരെ നടത്താം, എന്നാൽ മറ്റാർക്കും നടത്താത്ത കാലയളവിലെ പെൻഷൻ കുടിശ്ശിക ലഭിക്കുകയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button