പെരുമ്പടപ്പ്: സാമൂഹ്യ വിപത്തുകൾക്കെതിരെ ജനകീയ കൂട്ടായ്മകൾ രൂപപ്പെടണമെന്ന് പ്രത്യാശ അയിരൂർ സംഘടിപ്പിച്ച ഗ്രാമ സംഗമം അഭിപ്രായപ്പെട്ടു. ഓരോ പ്രദേശത്തും ഇത്തരം കൂട്ടായ്മകൾ വളർന്നു വരേണ്ടതുണ്ട്. അയിരൂരിലും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരത്തിലേറെയാളുകൾ പങ്കെടുത്ത സംഗമം ഡെപ്യൂട്ടി കളക്ടറും അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ്മായ എൻ. എം.മെഹറലി ഉദ്ഘാടനം ചെയ്തു. പ്രത്യാശ ചെയർമാൻ ഡോ. ഹിലാൽ അയിരൂർ അധ്യക്ഷത വഹിച്ചു. വിമുക്തി സ്‌പെഷ്യൽ ഓഫിസർ കെ. ഗണേശൻ ബോധവത്കരണ സെഷനും, ലഹരി വിരുദ്ധ സമൂഹ പ്രതിജ്ഞക്കും നേതൃത്വം നൽകി മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പളും പ്രശസ്‌ത മോട്ടിവേഷൻ സ്പീക്കറുമായ ഡോ. മേരി മെറ്റിൽഡ പേരന്റിംഗ് സെഷനും നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രി എ കെ സുബൈർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. നിഷാർ. പി, മെമ്പർ മാരായ ഉണ്ണികൃഷ്ണൻ, വിജിത പ്രജിത്, ശാന്ത കുമാരൻ, സുനിൽ ദാസ് എന്നിവർ സംബന്ധിച്ചു. പ്രത്യാശ ഭാരവാഹികളായ ഷുക്കൂർ, കുഞ്ഞു മുഹമ്മദ്, വത്സല കുമാർ, ഫാറൂഖ് അഹ്‌മദ്, ഷാജഹാൻ, രാജേഷ് കൈപ്പട, ഓ കെ മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി പ്രത്യാശ കൺവീനർ എ കെ കാസിം സ്വാഗതവും മീഡിയ & പബ്ലിസിറ്റി കൺവീനർ അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം…
പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും - പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ…
കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ…
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ്…
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.…
ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ…