സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചങ്ങരംകുളം: നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ് പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി നന്നംമുക്ക് പിടാവന്നൂർ ഗവ. മോഡൽ പ്രീ സ്കൂളിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ഇ സിന്ധു ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിസ്‌രിയ സൈഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ രാഗി രമേഷ്, മുസ്തഫ ചാലു പറമ്പിൽ ,മെമ്പർമാരായ കൗസല്യ ,റഷീന , ജബ്ബാർ ,എസ് സി ഡവലപമെൻ്റ് ഓഫീസർ ഷിഹാബുദ്ധീൻ, ഫർമസിസ്റ്റ് കെ.വി ഉണ്ണികൃഷ്ണൻ ഗോപാലൻകുട്ടി ,ആശാ പ്രവർത്തകർ എസ് സി പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ഡോക്ടർമാരായ എം. സിജിൻ ഷബ്ന പി. , എം.വി നിഷ എന്നിവർ രോഗികളെ പരിശോധിച്ചു . തൊണ്ണൂറോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.