Local newsPONNANI
സാന്ത്വന സ്പര്‍ശം അദാലത്തിന് പൊന്നാനിയില്‍ തുടക്കം


സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പൊന്നാനി: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിന് പൊന്നാനി എം.ഇ.എസ് കോളജില്‍ തുടക്കമായി. തിരൂര്‍, പൊന്നാനി താലൂക്കുകളുടെ അദാലത്താണ് പൊന്നാനി എം.ഇ.എസ് കോളജില്‍ നടക്കുന്നത്. അദാലത്തിലേക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനും മറ്റുമായി തിരൂര്‍ താലൂക്കിലുളളവര്‍ക്ക് രാവിലെ ഒന്‍പതിനും പൊന്നാനി താലൂക്കിലുളളവര്‍ക്ക് ഉച്ചക്ക് ഒന്നിന് ശേഷവും പങ്കെടുക്കാം. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു. തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
