KERALA

സാധാരണക്കാര്‍ക്ക് ഇണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ; ആയിരം രൂപയില്‍ താഴെ മാത്രം വാര്‍ഷിക പ്രീമിയം- പദ്ധതിയുമായി തപാല്‍ വകുപ്പ്

ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയാറ്.അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികള്‍ എന്നും മുതല്‍ക്കൂട്ടാണ് .ഇത്തരത്തില്‍ നിരവധി ഇൻഷുറൻസ് പദ്ധതികള്‍ തപാല്‍ വകുപ്പ് അവതരിപ്പിക്കാറുണ്ട് .ഇപ്പോഴിതാ ആയിരംരൂപയില്‍ താഴെ വാർഷിക പ്രീമിയത്തില്‍ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് തപാല്‍ വകുപ്പ്.

സാധാരണക്കാര്‍ക്ക് ഇണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.ഇങ്ങനെയും ഈ പദ്ധതിയെ വിശേഷിപ്പിക്കാം .തപാല്‍ വകുപ്പിന്റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കാണ് ‘മഹാസുരക്ഷ ഡ്രൈവ്’ എന്ന പദ്ധതിയില്‍ ഏവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ ഇതുനടപ്പാക്കുന്നത്.

ആദ്യത്തെ രണ്ടു ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ക്കുശേഷമാണ് ഈ പദ്ധതിയില്‍ പരിരക്ഷ കിട്ടുക. തപാല്‍ ഓഫീസുകളില്‍നിന്ന് പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാം. വാഹന ഇൻഷുറൻസ്, വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഇതിനൊപ്പമുണ്ട്.

കിടത്തിച്ചികിത്സ, മുറി വാടക, പ്രതിദിന ഐ.സി.യു. ചികിത്സകള്‍ക്ക് 15 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ കിട്ടും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 30 ദിവസംമുമ്ബും 60 ദിവസത്തിനുശേഷവുമുള്ള ചെലവുകളും ഉള്‍പ്പെടുത്താം. ഡേ കെയർ ചികിത്സ, ഓരോ ആശുപത്രി വാസത്തിനും 1000 രൂപ വരെ ആംബുലൻസ് വാടക, അവയവം മാറ്റിവെക്കലിന് പരിരക്ഷ തുടങ്ങിയവയും ലഭിക്കും.

അസംഘടിത തൊഴിലാളികള്‍ക്കായി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയാണ് അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന. തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള അസംഘടിതമേഖലാ തൊഴിലാളികളെ ഇൻഷുറൻസ് പരിരക്ഷയില്‍ ഉള്‍‌പ്പെടുത്താനാണ് ലക്ഷ്യം.

‌ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്കു മാത്രമേ പദ്ധതികളില്‍ ചേരാൻ സാധിക്കൂ. പുതുതായി ചേരേണ്ടവർക്കു പോസ്റ്റ് ഓഫീസ്, ഐ.പി.പി.ബി. ഏജന്റ് വഴി അക്കൗണ്ട് തുറക്കാം ഇൻഷുറൻസിന്റെ കാലാവധി ഒരു വർഷമാണ്. പിന്നീട് ഓരോ വർഷവും പ്രീമിയം അടച്ച്‌ പുതുക്കാം.

മുതിർന്ന ഒരാള്‍ക്ക് 899 രൂപ, രണ്ടുപേർക്ക് 1399 രൂപ, രണ്ടുപേർക്കും ഒരു കുട്ടിക്കും 1799, രണ്ടുപേർക്കും രണ്ടുകുട്ടികള്‍ക്കും 2799 എന്നിങ്ങനെയാണ് പ്രീമിയം നിരക്കുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button