എടപ്പാൾ: തവനൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി വിപണിവില നിയന്ത്രണം ലക്ഷ്യമാക്കിയുള്ള സഹകരണ സ്‌റ്റുഡന്റ് മാർക്കറ്റ് അയങ്കലത്ത് ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് പി ജ്യോതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി മുരളീധരൻ, ഡയറക്ടർ വാസുദേവൻ, മാനേജർ ടി സജിത്, സാരാഭായ്, കെ പി മുസ്തഫ, എ പി ജിതീഷ്, പ്രമീള എന്നിവർ സംസാരിച്ചു