CHANGARAMKULAM

സയൻസും ആർട്ടും കൈകോർത്തു: അസ്സബാഹ് കോളേജിൽ ‘സൈആർട്ട്’26’ അസോസിയേഷൻ ഉദ്ഘാടനം

ചങ്ങരംകുളം : അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സയൻസ്, ആർട്സ് അസോസിയേഷനുകളുടെ സംയുക്ത ഉദ്ഘാടനമായ ‘സൈആർട്ട്’26’ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് കോയ എം.എൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പി.ജി കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. ശശിധരൻ ടി.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ മിസ്റ്റർ ഹിഷാം തച്ചണ്ണ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും ശാസ്ത്രീയവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന മോട്ടിവേഷണൽ ടോക്ക് വിദ്യാർത്ഥികൾക്ക് പുതിയൊരു ഊർജ്ജമായി.

വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. അസ്സബാഹ് ട്രസ്റ്റ് പ്രസിഡന്റ് പി.പി.എം അഷ്‌റഫ്, സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പലും ഐ.ക്യു.എ.സി കോർഡിനേറ്ററുമായ ഡോ. ബൈജു എം.കെ, അക്കാദമിക് കോർഡിനേറ്റർ സുഷമ കെ, യൂണിയൻ അഡ്വൈസർ രാജേഷ് കണ്ണൻ പി.വി, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സിനാജ്, ജനറൽ സെക്രട്ടറി മുഹമ്മദ് സിനാൻ തുടങ്ങിയവർ സംസാരിച്ചു.
സയൻസ് അസോസിയേഷൻ സെക്രട്ടറി മജീദ മറിയം സ്വാഗതവും ബി.സി.എ & സി.എസ് അസോസിയേഷൻ സെക്രട്ടറി ജംസീറ ജലീൽ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധതരം കലാപരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button