സയ്യിദുമാരിൽ എല്ലാതരം ജനങ്ങൾക്കും സൻമാർഗ്ഗ ദർശനങ്ങളുണ്ട്: ആലംങ്കോട് ലീലാകൃഷ്ണൻ
ചങ്ങരംകുളം: പ്രവാചക പരമ്പരയിൽ പെട്ട സയ്യിദുമാരിൽ എല്ലാതരം ജനങ്ങൾക്കും സൻമാർഗ്ഗദർശനങ്ങളും നേതൃത്വവും ഉണ്ട് ആപാരമ്പര്യമാണ് പാണക്കാട് തങ്ങന്മാരിൽ തലമുറകളായി കണ്ട് വരുന്നത് എന്ന് പ്രശസ്ത എഴുത്തുകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പ്രവാചക വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അഭിപ്രായപെട്ടു.
ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സർവകക്ഷി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൊന്നാനി എംഎൽഎ പി. നന്ദകുമാർ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ മുസ്ലിംലീഗ് ഉപാധ്യക്ഷൻ അഷ്റഫ് കോക്കൂർ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി,മത സംഘടന നേതാക്കളായ അടാട്ട് വാസുദേവൻ,(കോൺഗ്രസ്) പി വിജയൻ,(സിപിഐഎം) മുനീഷ്(ബിജെപി) നൗഫൽ ഹുദവി,സിദ്ദിഖ് അയിലക്കാട്, കുഞ്ഞുമുഹമ്മദ് പന്താവൂർ, എം കെ അബ്ദുറഹ്മാൻ, എൻ എം അബ്ബാസ്, ഒ മോയ്തുണ്ണി, ഷാനവാസ് വട്ടത്തൂർ, പിഎംകെ കാഞ്ഞിയൂർ, പി പി യൂസഫലി, അഷ്റഫ് പുറത്താട്ട്, ഇ പി ഏനു, എ വി അഹമ്മദ് പ്രസംഗിച്ചു.