MALAPPURAM

സമ്പൂർണ ഡിജിറ്റൽ ജില്ലയായി മലപ്പുറം; മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ സേവനങ്ങൾക്ക് പ്രാധാന്യം: പ്രഖ്യാപനം നാളെ

മലപ്പുറം : ബാങ്കിങ് ഇടപാടുകൾ പൂർണമായും ഡിജിറ്റൽ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ആരംഭിച്ച ‘ഡിജിറ്റൽ മലപ്പുറം’പരിപാടിക്ക് പരിസമാപ്തി. ബുധനാഴ്ച രാവിലെ 10.30-ന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ കളക്ടർ വി.ആർ. പ്രേംകുമാർ ജില്ലയെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കും.

വ്യക്തിഗത ഇടപാടുകാർക്കിടയിൽ ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ., ക്യു.ആർ. കോഡ്, പി.ഒ.എസ്. മെഷീൻ തുടങ്ങിയ സേവനങ്ങൾ പ്രചരിപ്പിച്ച് ബാങ്കിങ് ഇടപാടുകൾ നൂറ് ശതമാനം ഡിജിറ്റൈസ് ചെയ്യുന്നതാണ് പദ്ധതി.

ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ലക്ഷ്യത്തെ മുൻനിർത്തിയാണ് ഡിജിറ്റൽ മലപ്പുറം പദ്ധതിയുടെ ആരംഭം. ജില്ലയിലെ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button