VATTAMKULAM
സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് സമ്പൂർണ്ണ മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു
സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് സമ്പൂർണ്ണ മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എ നജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.എസ്.സുകുമാരൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, വി.ബി.ബിന്ദു, എം.ശങ്കരനാരായണൻ, സനൽകുമാർ കൊട്ടാരത്തിൽ, സി.ബീന, എസ്.ഫെബ, എന്നിവർ പ്രസംഗിച്ചു.
