സമൂഹ നോമ്പുതുറയും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

എടപ്പാൾ | കേരള പരസ്യകലാ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തി എടപ്പാളിൽ സമൂഹ നോമ്പുതുറയും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. പൊന്നാനി എക്സ്സൈസ് സർക്കിൾ ഓഫീസ് പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് പ്രമോദ് പി പി ഉദ്ഘാടനം ചെയ്തു. കേരള പരസ്യകലാ സമിതി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ എം പി അധ്യക്ഷത വഹിച്ചു.പരസ്യ കലാസമിതിസംസ്ഥാന കമ്മിറ്റി അംഗം ശശികുമാർ എടപ്പാൾ സ്വാഗതം പറഞ്ഞ പരിപാടിയിൽ
സംസ്ഥാന ജനറൽ സെക്രട്ടറി അലി ഗ്ലാമർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായജബ്ബാർബുഷറ,ബാലൻ,പ്രകാശൻ ,ഉദയൻ എടപ്പാൾ പ്രേമദാസ് നിറം ,റഷീദ്, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.റ ഷീദ് പാവിട്ടപ്പുറം,സത്യൻ , ഉഷാദ്, സെജീർ ,തുടങ്ങിയവരും എടപ്പാൾ ചങ്ങരംകുളം വളാഞ്ചേരി പട്ടാമ്പി പെരുമ്പിലാവ് മേഖലകളിലെ മുഴുവൻ കലാകാരന്മാരും സമൂഹ നോമ്പ് തുറയിലും സ്നേഹ സംഗമത്തിലും ബോധവൽക്കരണ ക്ലാസിലും മറ്റു പരിപാടിയിലും പങ്കെടുത്തു. വിവിധ കലാപരിപാടികളും നടന്നു. എടപ്പാൾ യൂണിറ്റ് സെക്രട്ടറി ബാലൻ നന്ദി രേഖപ്പെടുത്തി
