എടപ്പാൾ : അണ്ണക്കമ്പാട് ലസാക്ക് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സമൂഹ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ അധ്യക്ഷനായി. ടി പി കുഞ്ഞിമരക്കാർ, പി ഭാസ്കരൻ, ഫിറോസ് ഖാൻ അണ്ണക്കമ്പാട് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.