എടപ്പാൾ : രണ്ടു മാസത്തിനകം പൊന്നാനി എക്സൈസ് സർക്കിൾ ഓഫീസിനു കീഴിലെ കുറ്റിപ്പാല ഓഫീസ് 350 റെയ്ഡുകൾ നടത്തി. കുട്ടികളെ ലഹരിയിൽനിന്ന് വിമോചിപ്പിക്കാനുള്ള ഒട്ടനവധി പ്രവർത്തനങ്ങളും ഇവിടെ നടത്തിവരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. 50 അബ്കാരി കേസ്, 24 എൻ.ഡി.പി.എസ്., ലഹരി ഉത്പന്ന വിൽപന നടത്തിയതു സംബന്ധിച്ച് 126 കേസ് എന്നിവ എടുത്തു. പോലീസ്, റവന്യൂ, എക്സൈസ് എന്നിവചേർന്ന് 11 റെയ്ഡുകളും നടത്തി. 850 വാഹന പരിശോധനയും നടത്തി. 80 പ്രതികളെ അറസ്റ്റുചെയ്തത്. കഞ്ചാവ്, വാറ്റ് തുടങ്ങിയ പിടിച്ചെടുക്കുകയുംചെയ്തു.സ്കൂൾ, കോളേജ് എന്നിവയിൽ 250 തവണ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും 98 ബോധവത്കരണ ക്ലാസ്, നാല് സൈക്കിൾ റാലികൾ, 25 കുട്ടികൾക്ക് കൗൺസലിങ്, ഫ്‌ളാഷ് മോബ്, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി.
എട്ട് കുട്ടികളെ ലഹരിയിൽനിന്ന് മോചിപ്പിക്കാനായി ചികിത്സാ കേന്ദ്രങ്ങളിലെത്തിച്ചു. മഫ്റ്റിയിൽ കുട്ടികൾ കേന്ദ്രീകരിക്കുന്നിടങ്ങളിൽ നിരന്തര പരിശോധനയും നടത്തിവരുന്നു. അഞ്ചു പോലീസ്‌സ്റ്റേഷൻ പരിധിയിലായി പ്രവർത്തിക്കുന്ന ഈ ഓഫീസുകളിൽ ആകെയുള്ളത് 25 ജീവനക്കാരാണെന്നതാണ് വസ്തുത. ഇത്ര കുറഞ്ഞ ജീവനക്കാരെ വെച്ചാണ് ഇത്രയും പ്രവർത്തനങ്ങൾ നടത്തിയതെന്ന് പ്രിവന്റീവ് ഓഫീസറായ പി.പി. പ്രമോദ് പറഞ്ഞു.
ജീവിതം വർണ കാൻവാസാക്കുക
നമ്മുടെ ജീവിതം ഒരു കാൻവാസാണ്, പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സാധ്യതകളുടെയും നിറങ്ങൾകൊണ്ട് അതിനെ വർണാഭമാക്കുകയാണു വേണ്ടത്. മയക്കുമരുന്നുകൾകൊണ്ട് ആ കഴിവുകളെയും ഭാവിയെയും ഇല്ലാതാക്കാൻ അനുവദിക്കരുത്. നമ്മുടെയെല്ലാം ജീവിതം വിലപ്പെട്ടതാണ്, താത്കാലിക രസത്തിനായി ലഹരിയുടെ പിടിയിലേക്കെറിഞ്ഞ് അത് നശിപ്പിക്കാതെ നോക്കേണ്ടത് നാം തന്നെയാണ്.
പഠിക്കാനുള്ള കാലഘട്ടം അതിൽമാത്രം ശ്രദ്ധയൂന്നിയാൽ ഭാവിജീവിതം ലഹരിയൊന്നുമില്ലാതെ തന്നെ ആനന്ദപൂർണമാകും. ലഹരി തിന്മയാണ്, ഹിംസയാണ്. ലഹരി വെടിയൂ ജീവിതം നന്മയുള്ളതാക്കൂ. നന്മയുള്ള ജീവിതമാകട്ടെ ഹരം .
ചങ്ങരംകുളം: സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും നിരാലംബർക്കും ആശ്രയമാകാൻ സാന്ത്വനം പ്രവർത്തകർ സജ്ജരാകണമെന്നും യൂണിറ്റുകളിൽ സാന്ത്വനകേന്ദ്രങ്ങൾ ഉൾപ്പെടെ ജനോപകാര പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും…
‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു.…
തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താൻ ആശമാരുടെ തീരുമാനം. മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നിയമലംഘന സമരം…
ആശ വർക്കർമാരുടെ സമരം പാർലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. നിലവിലുള്ള 7000 രൂപക്ക് പകരം ആശ വർക്കർമാർക്ക് 21,000…
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ്…
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…