സമസ്തക്ക് ഇന്ന് 99 വയസ്; കോഴിക്കോട് വരക്കലിൽ വിപുലമായ പരിപാടികൾ

കോഴിക്കോട് സമസ്ത 100ാം വാർഷികത്തിലേക്ക്‌. ഇസ്‌ലാമിക പ്രബോധനത്തിന്റെ പൈതൃകവഴിയില്‍ 99 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സമസ്ത. ഇന്നാണ് സമസ്തയുടെ 99ാംവാര്‍ഷികം. 2026ലാണ് നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍. 1926 ജൂണ്‍ 26നാണ് സമസ്ത രൂപീകരിച്ചത്. അതേസമയം വിപുലമായ പരിപാടികളോടെയാണ് സമസ്ത 100ാം വാര്‍ഷികം ആഘോഷിക്കുന്നത്.

2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട് നടക്കുന്ന സമസ്ത 100ാം വാർഷിക മഹാ സമ്മേളനത്തിന് 10001 അംഗ സ്വാഗതസംഘത്തിന് നേരത്തെ രൂപം നൽകിയിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുത്ത കൺവെൻഷനിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. ‘ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്നതാണ് സമ്മേളന പ്രമേയം.

പരിപാടികളുടെ തുടക്കം കുറിച്ച് കോഴിക്കോട് വരക്കൽ മഖാം അങ്കണത്തിൽ ഇന്ന് രാവിലെ 11ന് പതാക ഉയർത്തും. സ്ഥാപക പ്രസിഡന്റ് വരക്കൽ മുല്ലക്കോയ തങ്ങളും ദീർഘകാലം സമസ്തയെ നയിച്ച ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന മഖാമിൽ സിയാറത്ത് നടക്കും.

തുടർന്ന് മഖാം അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ സ്ഥാപകദിന സംഗമം പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.സമസ്ത യുടെയും പോഷക സംഘടനകളുടെയും നേതാക്കൾ, ഗൾഫ് സംഘടന നേതാക്കൾ, പൗരപ്രമുഖർ സംബന്ധിക്കും.

Recent Posts

കാളിക്കാവിൽ 5 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു, ഒരാളുടെ നില ഗുരുതരം

കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…

4 minutes ago

കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ യുവതിയെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി

കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…

2 hours ago

നാടിനെ നടുക്കി മഞ്ചേശ്വരത്ത് മകന്റെ ക്രൂരത: അമ്മയെ ചുട്ടുകൊന്നു, അയൽവാസിക്കും ഗുരുതര പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി…

4 hours ago

വീട്ടുമുറ്റത്ത് നിന്ന് ആറു വയസ്സുകാരിയെ കൊന്ന തമിഴ്നാട്ടിലെ നരഭോജി പുലി പിടിയിൽ

തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറുവയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന്‌ സമീപം സ്ഥാപിച്ച കൂടിലാണ്…

4 hours ago

‘ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു’ഡ്രൈവര്‍ക്ക് പരിക്ക്

ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ നിയന്ത്രണം വിട്ട ഓട്ടോ തലകീഴായ് മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു.പോക്കറ്റ് റോഡിൽ നിന്നും ശ്രദ്ധിക്കാതെ റോഡിലേക്ക് കയറിയ…

5 hours ago

യാത്രക്കാർക്ക് ആശ്വാസം. കൂരിയാട് സർവീസ് റോഡ് തുറന്നു.

യാത്രക്കാർക്ക് ആശ്വാസമായി കൂരിയാട് സർവീസ് റോഡ് തുറന്നു. ഇന്ന് രാവിലെ മുതലാണ് ഇതിലൂടെ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങിയത്. കോഴിക്കോട്…

8 hours ago