സമഗ്ര വികസന പദ്ധതിയുമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
![](https://edappalnews.com/wp-content/uploads/2023/07/image-6.jpg)
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1684432658226-917x1024-4.jpg)
എരമംഗലം : വികസനത്തിന് പുതുവഴിതുറന്ന്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരളം മിഷനുമായി ചേർന്നു സമഗ്ര വികസന പദ്ധതി തുടങ്ങി. മണ്ണ്, വായു, ജലസംരക്ഷണ പ്രവർത്തനങ്ങളുടെ സമഗ്ര പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.നവകേരളം കർമപദ്ധതി സംസ്ഥാന കോ -ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു അധ്യക്ഷതവഹിച്ചു.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കുമായി നടന്ന ശില്പശാലയിൽ നവകേരളം മിഷൻ പ്രോഗ്രാം ഓഫീസർ വി. രാജേന്ദ്രൻ, ഹരിതകേരളം മിഷൻ പ്രോഗ്രാം ഓഫീസർ സതീഷ്, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പരിസ്ഥിതി പഠനവിഭാഗം ഡയറക്ടർ ഡോ. ധന്യ എന്നിവർ വിവിധ വിഷയങ്ങൾ ക്ലാസെടുത്തു.
ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്മാരായ ബിനീഷ മുസ്‌തഫ, കല്ലാട്ടേൽ ഷംസു, പി. ബീന, മിസ്‌രിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.കെ. സുബൈർ, ആരിഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സൗദാമിനി, സ്ഥിരംസമിതി ചെയർപേഴ്‌സൺ എ.എച്ച്. റംഷീന തുടങ്ങിയവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)