Categories: PUBLIC INFORMATION

സപ്ലൈകോയിൽ വെളിച്ചെണ്ണ വില വീണ്ടും കുറച്ചു

&NewLine;<p><em>തിരുവനന്തപുരം&colon;<&sol;em> സപ്ലൈകോയിൽ വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു&period; ശബരി സബ്സിഡി വെളിച്ചെണ്ണ ഒരുലിറ്ററിന് 339 രൂപയും സബ്‌സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 389 രൂപയുമാണ് പുതുക്കിയ വില&period; സബ്‌സിഡി ഇനത്തിന് 10 രൂപയും സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണയ്ക്ക് 40 രൂപയുമാണ് കുറച്ചത്&period; കേര വെളിച്ചെണ്ണയ്ക്ക് 28 രൂപയും കുറച്ചിട്ടുണ്ട്&period; കേര ലിറ്ററിന് 429 രൂപയാണ് പുതുക്കിയ വില&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം&comma; സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം ഫെയറിന് തുടക്കമായി&period; സെപ്‌തംബർ നാലുവരെ ഓണം ഫെയറിലൂടെ പൊതുജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങാം&period; പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനംവരെ വിലക്കുറവുണ്ടാകും&period; എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മെഗാ ഫെയറുകൾ നടക്കും&period; ചൊവ്വ&comma; ബുധൻ ദിവസങ്ങളിലായി ഇത് തുടങ്ങും&period; 140 നിയമസഭാ മണ്ഡലങ്ങളിൽ 31 മുതൽ സെപ്തംബർ നാലുവരെ നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്&period; ഓണക്കാലത്ത് 8 കിലോ സബ്‌സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ&sol;പുഴുക്കലരിയോ 25 രൂപ നിരക്കിൽ വാങ്ങാം&period; 94 ലക്ഷം കാർഡുകാർക്കും ഇതുവാങ്ങിക്കാം&period; സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിൻ്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർധിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>49<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രമുഖ റീറ്റെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി ഉൽപന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോയിലുണ്ടാകും&period; 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും ലഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവർക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്&period; 18 ഇനങ്ങൾ അടങ്ങിയ 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും&comma; 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും&comma; ഒമ്പത് ഇനങ്ങൾ അടങ്ങിയ 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും&period; കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

1 hour ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

1 hour ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

2 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

2 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

4 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

4 hours ago