EDAPPALLocal news

സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: ആരോഗ്യ നികേതനം ആയുർവേദ ഹോസ്പിറ്റൽസ് എടപ്പാൾ, ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റി യുടെയും,പെരിന്തൽമണ്ണ ഗവ. ബ്ലഡ് സെന്ററിന്റെയും സഹകരണത്തോടെ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു, എടപ്പാൾ ആരോഗ്യ നികേതനം ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പിൽ57 പേര് രജിസ്റ്റർ ചെയ്യുകയും 15 പുതു രക്ത ദാതാക്കളും 7 വനിതകൾ ഉൾപ്പടെ 37 പേർ രക്ത ദാനം നിർവഹിക്കുകയും ചെയ്തു,
ആരോഗ്യ നികേതനം മാനേജിങ് ഡയറക്ടർ ഷൗക്കത്ത് നടുവട്ടം സ്വാഗതം പറഞ്ഞ ചടങ്ങിൽ വട്ടകുളം പഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ് പരിപാടി ഉദ്‌ഘാടനം ചെയ്തു,
ആരോഗ്യ നികേതനം മാനേജിങ് ഡയറക്ടർ & ചീഫ് ഫിസിഷ്യൻ Dr. ഷമിൻ രാമചന്ദ്രൻ ഉൽബോധനം നടത്തി,വട്ടംകുളം പഞ്ചായത്ത് മെമ്പർ റാബിയ,ബിഡികെ മലപ്പുറം ജില്ല രക്ഷാധികാരി ജുനൈദ് നടുവട്ടം, എന്നിവർ ആശംസകൾ അറിയിച്ചു, അലിമോൻ പൂക്കറത്തറ അധ്യക്ഷത വഹിക്കുകയും ഡോ. ഷഹീർ നന്ദി പറയുകയും ചെയ്തു,
ക്യാമ്പിന് ആരോഗ്യ നികേതനം ജീവനക്കാരായ ഡോ. ശില്പ ഷമിൻ, ഡോ. അതുല്യ, ഡോ അനീഷ, കരീം ഇ.വി എ, ഷറഫുദീൻ നടുവട്ടം, മറ്റു ജീവനക്കാർ തുടങ്ങിയവരും ബിഡികെ മലപ്പുറം ജില്ല, പൊന്നാനി താലൂക്ക് ഭാരവാഹികളും കോർഡിനേറ്റർ മാരും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി, ക്യാമ്പിന് സഹകരിച്ച പെരിന്തൽമണ്ണ ഗവ ബ്ലഡ് ബാങ്കിനും, ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിക്കും ഹോസ്പിറ്റൽ മാനേജ്‌മെന്റ് മോമൊന്റോ നൽകി ആദരിച്ചു, ക്യാമ്പിന് മികച്ച സൗകര്യം ഒരുക്കിയ ആരോഗ്യ നികേതനം ഹോസ്പിറ്റസ് മാനേജ്മെന്റിനു ബി ഡി കെ മലപ്പുറം ജില്ല കമ്മിറ്റി പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button