EDAPPALLocal news

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ :ബ്ലഡ്‌ ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ എമിറേറ്റ്‌സ് മാളും, SQUIRR സലൂൺ & സ്പായും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററുമായി സഹകരിച്ച് മെയ് 28 ഞായറാഴ്ച എടപ്പാൾ എമിറേറ്റ്സ് മാളിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 82 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 68 പേർ രക്തദാനം നടത്തി. എമിറേറ്റ്സ് മാളിൽ അമല ബ്ലഡ് സെന്ററിന്റെ ബ്ലഡ് കളക്ഷൻ മൊബൈൽ വാനിൽ വെച്ചാണ് രക്തം ശേഖരിച്ചത്. രക്തദാനം നിർവ്വഹിച്ച 68 പേരിൽ 45 പേർ തങ്ങളുടെ ആദ്യ രക്തദാനമാണ് ക്യാമ്പിലൂടെ നിർവ്വഹിച്ചത്. 14 വനിതകളും രക്തദാനം നിർവ്വഹിച്ചു ക്യാമ്പിന്റെ ഭാഗമായി.
ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ സംസ്ഥാന ജില്ലാ താലൂക്ക് ഭാരവാഹികളും കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് വേണ്ടി എല്ലാ സൌകര്യങ്ങളും ചെയ്തു തന്ന എമിറേറ്റ്സ് മാൾ, SQUIRR സലൂൺ & സ്പാ മാനേജ്മെന്റിനും ബി ഡി കെ മലപ്പുറം ജില്ലാകമ്മിറ്റി പ്രത്യേക സ്നേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button