MALAPPURAM
സന്നദ്ധ രക്തദാന ക്യാമ്പ് സംങ്കടിപ്പിച്ചു


പുത്തനത്താണി : റംസാൻ മാസത്തെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കാൻ BDK തിരൂർ താലൂക്ക് കമ്മറ്റിയും MISC Sports District-ഉം സംയുക്തമായി തിരൂർ ഗവണ്മെന്റ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ പുത്തനത്താണി MISC സ്പോർട്സ് ഡിസ്ട്രിക്റ്റിൽ വച്ച് രക്തദാന ക്യാമ്പ് സംങ്കടിപ്പിച്ചു. ക്യാമ്പിൽ 70 പേർ രജിസ്റ്റർ ചെയ്യുകയും 48 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.
ക്യാമ്പിന്റെ ആദ്യാവസാനം വരെ BDK കോർഡിനേറ്റർമാരായ കബീർ കാടാമ്പുഴ, ഹനീഫ് പൂനിയേരി, റുക്‌സാൻ വാക്കാട്, ഫവാസ് പറവണ്ണ, അലവി വൈരങ്കോട് MISC ഭാരവാഹികളായ സലീം മായ്യേരി, നജീബ് ബാബു, മുസ്തഫ മാസ്റ്റർ, സഹീർ വൈരങ്കോട്, വാജിദ് കടുങ്ങാത്തുകുണ്ട് തുടങ്ങിയവർ നേതൃത്വം നൽകി.
സന്നദ്ധ സേവന രംഗത്തെ നിരവധി പ്രമുഖരും, AMINA ITI-ലെയും, AKM ITI-ലെയും നിരവധി രക്തദാതാക്കളും പങ്കെടുത്തത് ക്യാമ്പിന് ഊർജം നൽകി.
