CHANGARAMKULAM

ആലംകോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു

ചങ്ങരംകുളം:ഉപതെരുഞ്ഞെടുപ്പിനൊരുങ്ങിയ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി യായി മത്സരിക്കുന്ന കെസി ജയന്തി യാണ് പൊന്നാനി സഹകരണ അസിസ്റ്റന്റ് റജിസ്റ്റാർ ജയരാജൻ മുമ്പാകെ പ്രതിക സമർപ്പിച്ചത്.ടി സത്യൻ പി വിജയൻ,എൻപി ഉണ്ണി,കെവി ഷെഹീർ എന്നിവർക്കൊപ്പം എത്തിയാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന ശശി പുക്കേപുറത്ത് ചൊവ്വാഴ്ച പത്രിക സമർപ്പിക്കും ഈ മാസം 27 വരെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി.28ന് സൂക്ഷ്മ പരിശോധന നടക്കും.30 വരെ പ്രതിക പിൻവലിക്കാനുള്ള അവസരമുണ്ടാകും ആലംകോട് ഉദിനുപറമ്പ് മേഖല ഉൾപ്പെടുന്ന ഏഴാം വാർഡിൽ ആണ് മെയ് 17ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവും ഏഴാം വാർഡ് മെമ്പറും ആയിരുന്ന എപി പുരുഷോത്തമൻ നിര്യാണത്തെ തുടർന്നാണ് ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥികൾ തെരെഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button