CHANGARAMKULAMLocal news

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം: യൂത്ത് ലീഗ് ചെറവല്ലൂർ, ആമയം യൂണിറ്റ് കമ്മറ്റികളും, ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പെരിന്തൽമണ്ണ ഗവൺമെന്റ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സെപ്റ്റംബർ 05 ന് ഞായറാഴ്ച്ച ചിറവല്ലൂർ ലീഗ് ഓഫീസിൽ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നിലവിലെ കോവിഡ് പ്രതിസന്ധിയിൽ മലപ്പുറം ജില്ലയിലെ ആശുപത്രി നഗരിയായ പെരിന്തൽമണ്ണയിൽ നേരിടുന്ന രൂക്ഷമായ രക്ത ദൗർലഭ്യത പരിഹരിക്കുന്നതിനായാണ് അടിയന്തിര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തദാന ക്യാമ്പ് പൊന്നാനി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബിയ്യം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബക്കർ പുറങ്ങ് എന്നിവർ രക്തം നൽകി ഉൽഘടനം ചെയ്തു.
പെരുമ്പടപ്പ് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സുബൈർ കൊട്ടിലിങ്ങൽ, അഡ്വക്കറ്റ് നിയാസ്, സാദിക്ക് നെച്ചിക്കൽ, ജലാൽ ആമയം, ഹമീദ് പടിക്കൽ , മുനീർ ചിറവല്ലൂർ, സുഹറ, ബാബിദ, തുടങ്ങി 47 പേർ രക്തം നൽകി. റാഫി ആമയം, ഷാഫി ചിറവല്ലൂർ, നിസാർ കൊട്ടിലിങ്ങൽ, ബിഷർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button