സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്; എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളത്തിന്റെ കാലാള്‍പ്പട
ഒരിക്കല്‍കൂടി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടാൻ പ്രതീക്ഷയോടെ കേരളം ഇന്ന് ഫൈനല്‍ പോരാട്ടത്തിനായി കളത്തിലിറങ്ങുന്നു.
ഇന്ന് ഉച്ചക്ക് ഒരു മണിക്ക് അസമില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ സർവീസിസനെ ആണ് കേരളം നേരിടുന്നത്. ടൂർണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത കേരളം വലിയ ആത്മവിശ്വാസത്തിലാണ്.
ഗ്രൂപ്പ്ഘട്ടത്തില്‍ കളിച്ച മത്സരത്തില്‍ നേരത്തെ സർവീസസിനോട് കേരളം തോറ്റിരുന്നെങ്കിലും അതൊന്നും ഇന്നത്തെ മത്സരത്തില്‍ ടീമിനെ ബാധിക്കില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സെമി ഫൈനലില്‍ പഞ്ചാബിനെ എതിരില്ലാത്ത നാലു ഗോളിനായിരുന്നു കേരളം തോല്‍പ്പിച്ചത്. അതിന്റെ വലിയ ആത്മവിശ്വാസവും കേരളത്തിനുണ്ട്. ക്വാർട്ടറിലും സെമി ഫൈനലിലും കളിച്ച കേരളം അതേ ടീം നിലനിർത്തിയാകും കളത്തിലിറങ്ങുക.
പ്രതിരോധത്തിലെ കേരളത്തിന്റെ മികവിലാണ് പ്രതീക്ഷ. അലക്സ് സജി, ക്യാപ്റ്റൻ ജ സഞ്ജു എന്നിവരും ഗോള്‍വക്ക് കീഴില്‍ ഹജ്മലും നിലയുറപ്പിക്കുമ്പോള്‍ കേരളത്തിന് പ്രതീക്ഷയുണ്ട്. ഡിഫൻസ് മിഡ്ഫീല്‍ഡില്‍ എണ്ണയിട്ട യന്ത്രം പോല പ്രവർത്തിക്കുന്ന വിഘ്നേഷിലും കേരളത്തിന്റെ പ്രതീക്ഷയാണ്. അർധ അവസരങ്ങള്‍പോലും ഗോളാക്കി മാറ്റാൻ കഴിവുള്ള മുഹമ്മദ് അജ്സല്‍, അവസാന മത്സരത്തില്‍ ഇരട്ടഗോള്‍ സ്വന്തമാക്കിയ മുഹമ്മദ് റിയാസ് എന്നിവരിലും കേരളത്തിന് ഇന്ന് പ്രതീക്ഷയുണ്ട്.
ചാംപ്യൻഷിപ്പില്‍ ഇതുവരെ ഏഴു മത്സരമാണ് കേരളം കളിച്ചത്. അതില്‍ അതില്‍ മൂന്ന് ഗോളുകള്‍ വഴങ്ങുകയും 11 ഗോളുകള്‍ തിരിച്ചടിക്കുകയും ചെയ്തു. ടൂർണമെന്റില്‍ സർവീസസിന് കാര്യമായ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ചട്ടിപ്പറമ്പ് ന്യൂസ്,റയില്‍വേസിനെതിരേയുള്ള ആദ്യ മത്സരം 1-1 എന്ന സ്കോറിന് അവസാനിച്ചപ്പോള്‍ രണ്ടാം ഒഡിഷക്കെതിരേയുള്ള രണ്ടാം മത്സരം ഗോള്‍രഹിതമായി അവസാനിച്ചു.
മേഘാലയക്കെതിരേയുള്ള മൂന്നാം മത്സരത്തിലും സമനിലയായിരുന്നു ഫലം. അന്ന് 2-2 എന്ന സ്കോറിനായിരുന്നു മത്സരം അവാസനിച്ചത്. പിന്നീട് പഞ്ചാബിനെ നേരിട്ട സർവീസസ് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി. തുടർന്നായിരുന്നു കേരളത്തിനെതിരേ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചത്. പിന്നീട് നടന്ന രണ്ട് മത്സരത്തിലും ജയിച്ചായിരുന്നു സർവീസസ് ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. ക്വാർട്ടറില്‍ വെസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച സർവീസസ് സെമി ഫൈനലില്‍ റെയില്‍വേസിനെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു വീഴ്ത്തിയത്.