സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍; വിമാനത്താവളത്തിലെത്തിയാല്‍ പിടികൂടും- പോലീസ്.
![](https://edappalnews.com/wp-content/uploads/2025/01/n6495104861738053614679a4d87e15f3fdb9a1cc0b03a9f5a6d2903a3b6a93b3c3544cb9debe82fe8a6390.jpg)
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സനല്‍കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുമെന്ന് പോലീസ്.വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടാനാണ് സർക്കുലർ. പിന്തുടർന്ന് ശല്യംചെയ്യുന്നതായുള്ള നടിയുടെ പരാതിയില്‍ സനല്‍കുമാർ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പോലീസ് കേസെടുത്തിരുന്നു.
അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിക്കായി കോണ്‍സുലേറ്റിനേയും പോലീസ് സമീപിക്കും.
സനല്‍ കുമാർ ശശിധരനെതിരെ നടി 2022-ല്‍ നല്‍കിയ ഒരു പരാതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ സനല്‍ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനില്‍ക്കുമ്ബോഴും പരാതിക്കാരിയെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബി.എൻ.എസിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.സനല്‍കുമാർ ശശിധരൻ വിദേശത്തായതിനാല്‍ നിയമവഴികളിലൂടെ ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ നടപടിയെടുക്കും. നടിക്കെതിരെ സംവിധായകൻ ഷെയർ ചെയ്ത പോസ്റ്റില്‍ നടി അപകീർത്തി ആരോപിച്ചാല്‍ പോസ്റ്റ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)