CHANGARAMKULAM

‘സദ്ഗമയ ‘സൗഹൃദ ഇഫ്താർ സംഗമം നടത്തി


ചങ്ങരംകുളം : കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ 12 വർഷമായി നടത്തിവരുന്ന മാനവമൈത്രിയുടെ ഐക്യ സന്ദേശം അറിയിച്ചുകൊണ്ടുള്ള സദ്ഗമയ ഇഫ്താർ സംഗമം വളയംകുളത്ത് വച്ച് സംഘടിപ്പിച്ചു.പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 10 വർഷമായി കോക്കൂർ അൽഫിത്ര ഇസ്ലാമിക് പ്രീ സ്കൂളിൽ സേവനം ചെയ്യുന്ന കെ വി സുമയ്യ ടീച്ചർക്ക് പൊന്നാനി എം എൽ എ ശ്രീ. നന്ദകുമാർ, മുസ്ലിംലീഗ് നേതാവ് അഷ്റഫ് കോക്കൂർ എന്നിവർ ചേർന്ന് അവാർഡ് നൽകി ആദരിച്ചു, ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിമിനെ എം ജി എം മർക്കസുദ്ദഅവ മണ്ഡലം സെക്രട്ടറി സൈറാബാനു ടീച്ചർ ഗിഫ്റ്റ് നൽകി ആദരിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനെ എം ജി എം സംസ്ഥാന സെക്രട്ടറി റാഫിദ പി. ഐ ഗിഫ്റ്റ് നൽകി ആദരിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ആലംകോടിനെ മണ്ഡലം കെ എൻ എം വൈസ് പ്രസിഡണ്ട് ഹൈദ്രോസ് പട്ടേലും,ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്കിനെ മണ്ഡലം വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദും ആദരിച്ചു.

ആലംകോട് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുള്ള മെമെന്റോ വിതരണം കെ പി സി സി ജനറൽ സെക്രട്ടറി കെ.പി നൗഷാദഅലി നിർവഹിച്ചു.

മേഖലയിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കുള്ള മെമെന്റോ വിതരണം മണ്ഡലം കെ.എൻ എം പ്രസിഡണ്ട് എം അബ്ബാസ് അലി നിർവഹിച്ചു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി പി യൂസഫലി ,അടാട്ട് വാസുദേവൻ , നദീർ പൊന്നാനി,ജമാഅത്തെ ഇസ്ലാമി പ്രതിനിധി റഫീഖ് മാസ്റ്റർ, രാജൻ ചെബ്രേത്ത് , അസ്സബാഹ് ആർട് സ്കോളേജ് പ്രസിഡൻ്റ് പി.പി.എം. അശ്റഫ്, ഷാനവാസ് വട്ടത്തൂർ,പ്രണവം പ്രസാദ് ,നന്നംമുക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ,പി വിജയൻ , നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുമേഷ്, അജയ് ഘോഷ് ,ലയൻസ് ക്ലബ് ട്രഷറർ ഉമ്മർ കുളങ്ങര, കെ വി വി ഇ എസ് സെക്രട്ടറി രവീന്ദ്രൻ എരഞ്ഞിക്കാട്ട് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് നിയാസ്, സുബൈർ സിന്ദഗി ,എൻ എം അബ്ബാസ് ,ആയിഷ ഹസൻ ,ആലങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത , മണ്ഡലം കെ.എൻ.എം ട്രഷർ നിയാസ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.

സദ്ഗമയ കോഡിനേറ്റർ പി പി ഖാലിദ് അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button