സത്യജിത് റേ സാഹിത്യ അവാർഡ് നേടിയ ദമ്പതികളെ തണൽ ആദരിച്ചു
മാറഞ്ചേരി : സത്യജിത് റേസാഹിത്യ പുരസ്കാരങ്ങൾ നേടിയ ദമ്പതികളെ തണലിൻ്റെ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ ആദരിച്ചു. തണൽ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫിനെയും സഹധർമ്മിണി മാറഞ്ചേരി സ്കൂൾ മുൻ അധ്യാപികയുമായ സീനത്ത് മാറഞ്ചേരിയെയും ആദരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം സുലൈഖാ റസാ ഖാണ് ആദരവ് നൽകിയത്. തണൽ പ്രസിഡൻ്റ് ടി.പി. നാസർ അധ്യക്ഷത വഹിച്ചു. പെരുമ്പിലാവ് അൻസാർ ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. മഹ്മൂദ് ഷിഹാബ്, പി. ഇബ്രാഹിം കുട്ടി, തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മയുടെ ഭാരവാഹികളായ ബേബി ബാൽ, ആരിഫ ബഷീർ, കാർത്തിക നിധീഷ്,ഹൈറുന്നിസ, റഷീദ, റസീന, സംഗമം കോർഡിനേറ്റർ റമീന ഫാരിഷ് എന്നിവർ സംബന്ധിച്ചു.
അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ സർവ്വീസ് സ്റ്റോറി “നീളെ തുഴഞ്ഞ ദൂരങ്ങൾ” എന്നതിനും സീനത്ത് മാറഞ്ചേരിയുടെ “വെറ്റിലപ്പച്ച” എന്ന കവിതാ സമാഹരത്തിനുമാണ് അവാർഡുകൾ ലഭിച്ചത്.