EDAPPALLocal news
സഞ്ചാരയോഗ്യമല്ലാത്ത കൂനംമൂച്ചി – കാഞ്ഞിരത്താണി റോഡിൽ നെൽവിത്ത് പൊൻമണി വിതച്ച് ബിജെപി

എടപ്പാൾ : കൂനംമൂച്ചി – കാഞ്ഞിരത്താണിറോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണം എന്ന സമരത്തിന്റെ ഭാഗമാണ് ബിജെപി കാഞ്ഞിരത്താണി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നെൽ വിത്ത് പൊൻമണി വിതച്ചത്.

കാലവർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി കപൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് ആവശ്യപെട്ടു.
ബൂത്ത് പ്രസിഡന്റ് പ്രേമൻ ടി പി അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ കാഞ്ഞിരത്താണി, കെ നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, ചന്ദ്രൻ കെ പി, നാരായണൻ വി വി, രാധാകൃഷ്ണൻ പി, ബാലചന്ദ്രൻ കാഞ്ഞിരത്താണി, രഞ്ജിത്ത്, ബാലകൃഷ്ണൻ പി, സിദ്ധാർഥൻ പാടാത്ത് രാഗേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
