സഖാവ് കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഇന്ന് നടക്കും

ചങ്ങരംകുളം:കഴിഞ്ഞ ഒരു പതിറ്റാണ്ടിലതികമായി മേഖലയിലെ രാഷ്ട്രീയ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറ സാനിധ്യമായ സഖാക്കൾ വാട്സപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സഖാവ് കുട്ടന്‍ നായര്‍ അനുസ്മരവും നാലാമത്കുട്ടൻ നായർ പുരസ്കാര സമര്‍പ്പണവും ഇന്ന് വൈകിയിട്ട് ചങ്ങരംകുളത്ത് നടക്കും. പഴയകാല കഥാപ്രാസംഗികൻ തൃക്കുളം കൃഷ്ണൻ കുട്ടിക്കാണ് ഇത്തവണ പുരസ്കാരം.വൈകിട്ട് 4 മണിക്ക് ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തി നടക്കുന്ന കുട്ടന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി പുരസ്കാരം സമ്മാനിക്കും.പി നന്ദകുമാർ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വെക്തികൾ പരിപാടിയില്‍ പങ്കെടുക്കും.കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുളള പുരസ്കാരം ലഭിച്ച എം എം നാരായണൻ മാസ്റ്ററെയും,പത്മപ്രഭാ പുരസ്കാരം ലഭിച്ച ആലംകോട് ലീലാകൃഷ്ണനെയുംവേദിയിൽ ആദരിക്കും.തുടര്‍ന്ന് പ്രമുഖ ഗായകന്‍ ഷിഹാബ് പാലപ്പെട്ടി നയിക്കുന്ന സംഗീത നിഷയുംഗസൽ സന്ധ്യയും നടക്കും
