GULF
സഊദിയിൽ മാസപ്പിറവി ദൃശ്യമായി അറഫാദിനം ജൂൺ 27നു
സഊദിയിൽ മാസപ്പിറവി
ദൃശ്യമായതായി മാസപ്പിറവി നിരീക്ഷകർ അറിയിച്ചു. ഇതേ തുടർന്ന് അറഫ ദിനം ജൂൺ 27 നു ചൊവ്വാചയും സഊദിയിൽ ബലിപെരുന്നാൾ ജൂൺ 28 ന് ബുധനാഴ്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീർത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകൾക്ക് ജൂൺ ജൂൺ 26 (ദുൽഹിജ്ജ 8) നാണു തുടക്കം കുറിക്കുക.
ദുൽഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാർ മക്കയിൽ നിന്നും തമ്പുകളുടെ നഗരിയായ മിനായിലേക്ക് നീങ്ങി തുടങ്ങും. ജൂലൈ 01 ന് (ദുൽഹജ്ജ് 13) ചടങ്ങുകൾ അവസാനിക്കും.